തപാൽ വോട്ട് ഇന്ന് മുതൽ....


തിരുവനന്തപുരം: പോളിങ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്താനാകാത്ത 80 വയസ്സിനു മുകളിലുള്ളവർ, കൊറോണ രോഗികൾ, ക്വാറന്റൈനിലുള്ളവർ, വികലാംഗർ എന്നിവർക്കായുള്ള തപാൽ വോട്ടിംഗ് ഇന്ന് മുതൽ. പോളിംഗ് ഉദ്യോഗസ്ഥർ ബാലറ്റ് പേപ്പറുമായി വീട്ടിലെത്തി വോട്ട് ചെയ്യിക്കും. വീട്ടിലെത്തുന്ന ദിവസവും സമയവും അപേക്ഷകരെ മുൻകൂട്ടി അറിയിക്കും.

സൂക്ഷ്മ നിരീക്ഷകർ, രണ്ട് പോളിംഗ് ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, വീഡിയോ ഗ്രാഫർ എന്നിവരടങ്ങുന്ന സംഘമാണ് വീടുകളിൽ എത്തുക. സ്ഥാനാർത്ഥിക്കോ ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള പ്രതിനിധികൾക്കോ വീടിന് പുറത്ത് നിന്ന് വോട്ടെടുപ്പ് നിരീക്ഷിക്കാം. ബൂത്ത് ലൈവിൽ ഓഫീസർ വീട്ടിലെത്തിയപ്പോൾ അപേക്ഷിച്ച 4.02 ലക്ഷം പേർക്കാണ് തപാൽ വോട്ടിന് അവസരം ലഭിക്കുക.

സ്വകാര്യത ഉറപ്പാക്കി വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളുമായാണ് ഉദ്യോഗസ്ഥർ എത്തുക. ഉദ്യോഗസ്ഥർ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം തപാൽ ബാലറ്റ് പേപ്പർ, ഫോറം 13 എ യിലുള്ള സത്യപ്രസ്താവന, ഫോറം 13 ബി എന്ന ചെറിയ കവർ, ഫോറം 13 സി എന്ന വലിയ കവർ എന്നിവയും നൽകും.

പോളിംഗ് സംഘം എത്തുന്നതായി അറിയിക്കുന്പോൾ വോട്ടർമാർ തിരിച്ചറിയൽ കാർഡ് കരുതിവയ്ക്കണം. അന്ധർക്കും വോട്ട് ചെയ്യാൻ കഴിയാത്തവിധം ശാരീരിക അസ്വസ്ഥതകൾ നേരിടുന്നവർക്കും മുതിർന്ന ഒരാളുടെ സഹായത്തോടെ വോട്ട് ചെയ്യാം. തപാൽ വോട്ടുകൾ അതതു ദിവസംതന്നെ പോളിംഗ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട വരണാധികാരികൾക്ക് മടക്കി നൽകണമെന്നാണ് നിർദ്ദേശം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed