കമൽഹാസൻ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് നടൻ ശരത് കുമാർ
ചെന്നൈ: നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽഹാസൻ തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് നടൻ ശരത് കുമാർ. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാർത്താ ചാനലിനോട് സംസാരിക്കുകയായിരുന്നു നടനും രാഷ്ട്രീയ നേതാവുമായ ശരത്കുമാർ. ജയലളിതയുടെയും കരുണാനിധിയുടേയും വിടവ് കമൽഹാസൻ നികത്തും. പ്രതിപക്ഷ നേതാക്കളുടെ ആദായ നികുതി റെയ്ഡിനെതിരെ രൂക്ഷവിമർശനവുമായി ശരത്കുമാർ രംഗത്തെത്തി. കേന്ദ്രത്തെ വിമർശിക്കുന്നവരുടെ വീട്ടിലെല്ലാം റെയ്ഡ് നടക്കുന്ന സ്ഥിതിയാണെന്നും റെയ്ഡ് നടത്തി ഭയപ്പെടുത്താനാണ് ശ്രമമെന്നും ശരത് കുമാർ ആരോപിച്ചു.
കേരളത്തിൽ പിണറായി വിജയൻ തുടർഭരണം നേടുമെന്നും ഇടതുപക്ഷം തുടരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

