തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ണ്ട് ഇ​റ​ക്കാ​നു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ തീ​രു​മാ​നം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം സു​പ്രീം​കോ​ട​തി ത​ള്ളി


ന്യൂഡൽഹി: കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ബോണ്ട് ഇറക്കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഏപ്രിൽ ഒന്നു മുതൽ ബോണ്ടുകൾ പുറത്തിറക്കാമെന്ന് കോടതി നിർദേശിച്ചു. 

ബോണ്ടുകൾക്ക് സുതാര്യതയില്ലെന്നും കള്ളപ്പണ ഇടപാടിന് വഴിയൊരുക്കുന്നുവെന്നും ആരോപിച്ച് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് ബോണ്ടുകൾ േസ്റ്റ ചെയ്യേണ്ടന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയിൽ അറിയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed