പിണറായി സർക്കാരിന് തുടർഭരണം നൽകരുതെന്ന് എ.കെ ആന്റണി
തിരുവനന്തപുരം: പിണറായി സർക്കാരിന് തുടർഭരണം നൽകരുതെന്ന് മുതിർന്ന കോൺ്രസ് നേതാവ് എ കെ ആന്റണി. മുഖ്യമന്ത്രിക്ക് വിശ്വാസികൾ മാപ്പ് നൽകില്ല. ഇപ്പോഴുള്ള നിലപാട് നേരത്തെ എടുത്തിരുന്നെങ്കിൽ കേരളത്തിൽ ഇത്ര നാശം ഉണ്ടാകുമായിരുന്നോ എന്നും ചോദ്യം. ആര് എതിർത്താലും യുവതികളെ കയറ്റുമെന്ന് പിടിവാശി സ്ഥിതിഗതികൾ സങ്കീർണമാക്കിയെന്നും ആന്റണി ചൂണ്ടിക്കാട്ടി.
പന്പ മുതൽ മാക്കൂട്ടം വരെ പൊലീസ് അകന്പടിയോടെ കൂടി നടത്തിയ യാത്രയുടെ ചിത്രം ഏപ്രിൽ ആറിന് പോളിംഗ് ബൂത്തിലെത്തുന്ന അയ്യപ്പ ഭക്തർമാരും സ്ത്രീകളും മറക്കുമോയെന്നും ആന്റണി ചോദിച്ചു. ഇതിന് വിശ്വാസികൾ മാപ്പ് നൽകില്ല. കനത്ത പരാജയമാണ് സർക്കാരിനെ കാത്തിരിക്കുന്നത്. ചില മന്ത്രിമാർ തെറ്റുകൾ ഏറ്റുപറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലപാട് മാറ്റം ജനങ്ങൾ തിരിച്ചറിയും.
ഷുഹൈബും കൃപേഷും ശരത് ലാലും എത്ര ക്രൂരമായും പൈശാചികമായും ആണ് മാർസിസ്റ്റ് പാർട്ടിയാൽ കൊലപ്പെടുത്തപ്പെട്ടതെന്നും ആന്റണി ഓർത്തു. സുപ്രിംകോടതി വരെ പോയ സർക്കാർ അവർക്ക് നീതി നിഷേധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

