ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ​യ്ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം; ആ​ശു​പ​ത്രി​യി​ൽ‍ പ്ര​വേ​ശി​പ്പി​ച്ചു


കോട്ടയം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് ദേഹാസ്വാസ്ഥ്യം. ഏറ്റുമാനൂരിലെ എൽ‍ഡിഎഫ് സ്ഥാനാർ‍ത്ഥി വി.എൻ വാസവന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ‍ പങ്കെടുക്കവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മെഡിക്കൽ‍ കോളജ് ജംഗ്ഷനിൽ‍ വച്ചായിരുന്നു പരിപാടി. 

മന്ത്രിയെ ഉടൻ‍ തന്നെ മെഡിക്കൽ‍ കോളജ് ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. കാർ‍ഡിയോളജി വിഭാഗം മേധാവി വി.എൽ‍. ജയപ്രകാശിന്‍റെ നേതൃത്വത്തിൽ‍ ഹൃദയപരിശോധന നടത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed