ഛത്തീസ്ഡഗിൽ മാവോയിസ്റ്റ് ആക്രമണത്തിൽ നാല് പോലീസുകാർ കൊല്ലപ്പെട്ടു
റായ്പുർ: ഛത്തീസ്ഡഗിൽ മാവോയിസ്റ്റ് ആക്രമണത്തിൽ നാല് പോലീസുകാർ കൊല്ലപ്പെട്ടു. 15 പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഛത്തീസ്ഡഗിലെ നാരായൺപുർ ജില്ലയിലായിരുന്നു സംഭവം. ജില്ലാ റിസേർവ് ഗാർഡ് സഞ്ചരിച്ച ബസിനു നേർക്കായിരുന്നു ആക്രമണം.
കദെനറിൽനിന്നും കൻഹർഗാവിലേക്കുപോകുകയായിരുന്ന ബസ് കുഴിബോംബിൽ കയറി പൊട്ടിത്തെറിക്കുകയായിരുന്നു. പോലീസുകാർ മാവോയിസ്റ്റ് ഓപ്പറേഷനു ശേഷം തിരികെപോകുകയായിരുന്നു.

