കുവൈത്ത് നഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസ്; പ്രതികളുടെ 7.51 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
കൊച്ചി: കുവൈത്ത് നഴ്സിംഗ് റിക്രൂട്ട്മെന്‍റ് കേസിൽ എൻഫോഴ്സ് ഡയറക്ടറേറ്റിന്‍റെ നടപടി. മാത്യു ഇന്‍റർനാഷണലിന്‍റെ 7.5 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. 900ത്തിൽ അധികം നഴ്സുമാരെ അധിക തുക ഈടാക്കി കൊണ്ടുപോയെന്നും 20,000 രൂപയ്ക്ക് പകരം 20 ലക്ഷം രൂപ വരെ വാങ്ങിയെന്നും ഇഡി കണ്ടെത്തി. ഇത്തരത്തിൽ 205 കോടി രൂപ വരെ സന്പാദിച്ചുവെന്നാണ് കേസ്. പണം ഹവാലയായി കുവൈത്തിൽ എത്തിച്ചുവെന്നും ഇഡി കണ്ടെത്തി.

