പി.​എം. സു​രേ​ഷ് ബാ​ബു കോ​ൺ​ഗ്ര​സ് വി​ടു​ന്നു


കോഴിക്കോട്: കോൺഗ്രസ് പാർട്ടിവിടുന്നത് ആലോചിക്കുന്നതായി കെപിസിസി മുൻ ജനറൽ സെക്രട്ടറി പി.എം. സുരേഷ് ബാബു. കോൺഗ്രസ് പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെട്ടു. പാർട്ടിക്ക് ദേശീയ തലത്തിൽ നേതൃത്വം ഇല്ലാതായെന്നും സുരേഷ് ബാബു വിമർശനം നടത്തി. കോൺഗ്രസ് പാർട്ടിയുമായി മാനസികമായി അകന്നു കഴിഞ്ഞു. 

പാർട്ടിയിൽ ഉറച്ച് നിൽക്കാൻ പാർട്ടിയുടെ ആശയമോ നേതൃത്വമോ പ്രസക്തമല്ല. തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി വിട്ടേക്കും. ഇതിനു ശേഷം എന്തു ചെയ്യണമെന്നുള്ള കാര്യം ആലോചിക്കുകയാണെന്നും സുരേഷ് ബാബു പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed