പീഡനക്കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: പീഡനക്കേസുകളിലെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീംകോടതി. ഐപിസി 376, 506 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത സംഭവത്തിൽ മധ്യപ്രദേശിൽനിന്നുള്ള അനിപ് ദിവാകറിന്‍റെ ഹർജി തള്ളിക്കൊണ്ടാണു ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചിന്‍റെ നിരീക്ഷണം.
പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ മധ്യപ്രദേശ് ഹൈക്കോടതിയും തള്ളിയിരുന്നു. മഹാരാഷ്‌ട്രയിലെ പീഡനക്കേസിലെ പ്രതിയായ സർക്കാർ ജീവനക്കാരന് അറസ്റ്റിൽനിന്നു സംരക്ഷണം നൽകിയ സുപ്രീംകോടതി ഉത്തരവ് നേരത്തെ വിവാദമായിരുന്നു.

