ശോഭയുടെ പൂ​ത​ന പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ച് ജ​നം വി​ല​യി​രു​ത്ത​ൽ ന​ട​ത്ത​ട്ടെ​യെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി


തിരുവനന്തപുരം: തനിക്കെതിരേ ശോഭ സുരേന്ദ്രൻ നടത്തിയ പൂതന പരാമർശത്തെക്കുറിച്ച് ജനം വിലയിരുത്തൽ നടത്തട്ടെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. താൻ തൊഴിലാളി വർഗ സംസ്കാരത്തിൽ വളർന്നു വന്ന നേതാവാണ്. സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് താൻ പഠിച്ചിട്ടുള്ളതെന്നും കടകംപള്ളി വ്യക്തമാക്കി.

കടകംപള്ളി അയ്യപ്പവിശ്വാസികളെ ദ്രോഹിക്കാൻ വന്ന പൂതനയാണെന്നാണ് ശോഭ ശനിയാഴ്ച പറഞ്ഞത്. ശബരിമല വിഷയത്തിൽ കടകംപള്ളിയുടെ ഖേദപ്രകടനം വീണിടത്ത് കിടന്ന് ഉരുളൽ ആണെന്നും കഴക്കൂട്ടം മണ്ഡലത്തിലെ വിശ്വാസികൾ കൃഷ്ണൻമാരായി മാറുമെന്നും ശോഭ വ്യക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed