ഇത് നന്മയ്ക്കുള്ള ആദരം: നടൻ സോനു സൂദിന്റെ ചിത്രം ആലേഖനം ചെയ്ത് സ്‌പൈസ് ജെറ്റ്


ന്യൂഡൽഹി: കോവിഡ് പിടിമുറുക്കിയതോടെ ലോക്ക്ഡൗൺ സമയം ജീവിതം പ്രതിസന്ധിയിലായി സ്വന്തം നാട്ടിലേക്ക് പോലും മടങ്ങാനാവാതെ വന്ന തൊഴിലാളികളെ സഹായിച്ച താരമാണ് സോനു സൂദ്. സ്വന്തം കയ്യിലെ പണം എടുത്താണ് അന്ന് താരം കഴിയുന്ന സഹായം ചെയ്ത്. പണം തികയാതെ വന്നപ്പോൾ‍ കടം വാങ്ങിയും അദ്ദേഹം സഹായം തുടർ‍ന്നു. ഇതര സംസ്ഥാന തൊഴിലാളികളെയും വിദ്യാർ‍ത്ഥികളെയും അദ്ദേഹം നാട്ടിലെത്തിക്കാന്‍ മുൻകൈ എടുത്തിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രവർ‍ത്തികൾ‍ക്ക് ആദരം ഒരുക്കിയിരിക്കുകയാണ് സ്‌പൈസ് ജെറ്റ്.

വിമാനത്തിൽ‍ സോനുവിന്റെ ചിത്രം ആലേഖനം ചെയ്താണ് ആദരം. ബോയിങ് 737 വിമാനത്തിലാണ് സോനുവിന്റെ ചിത്രമുള്ളത്. കോവിഡ് സമയത്ത് കാണിച്ച നന്മയ്ക്കുള്ള ആദരമാണിതെന്ന് കന്പനി വ്യക്തമാക്കി. ഈ ചിത്രങ്ങൾ‍ ട്വിറ്ററിൽ‍ പങ്കിട്ട് വികാര ഭരിതനായി സോനു സൂദും നന്ദി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed