കേ​ര​ള​ത്തി​ൽ ഭ​ര​ണ​മാ​റ്റം ഉ​റ​പ്പാണ്; ഇ​ട​ത് ഭ​ര​ണം അ​വ​സാ​നി​ക്കാ​ൻ ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​


ന്യൂഡൽഹി: കേരളത്തിൽ ഭരണമാറ്റം ഉറപ്പാണെന്നും ഇടത് ഭരണം അവസാനിക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്‍റണി ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.സി ചാക്കോയുടെ പ്രസ്താവനകളോട് താൻ പ്രതികരിക്കുന്നില്ല. സ്ഥാനാർഥി നിർണയത്തിൽ ഹൈക്കമാൻഡ് ഇടപെടലുണ്ടായിട്ടില്ല. വിശദമായ ചർച്ചകൾക്ക് ശേഷമാണ് അന്തിമ സ്ഥാനാർഥി പട്ടിക തയാറാക്കിയത്. അതേസമയം വനിതാ പ്രാതിനിധ്യം കുറഞ്ഞുവെന്ന വിമർശനം അദ്ദേഹം ശരിവച്ചു. വനിതാ പ്രാതിനിധ്യത്തിൽ തമ്മിൽ ഭേദം കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. 

ബിജെപിയുടെ ഏക നിയമസഭാ സീറ്റായതുകൊണ്ടാണ് നേമത്ത് കരുത്തനെ തന്നെ രംഗത്തിറക്കിയത്. സ്ഥാനാർഥി നിർണയം കഴിഞ്ഞ് പട്ടിക പ്രഖ്യാപിച്ചാൽ പിന്നീട് എതിർപ്പുകൾ ഉയർത്തരുത്. ഹൈക്കമാൻഡ് പ്രഖ്യാപനം വന്നുകഴിഞ്ഞാൽ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ വിജയത്തിനായി ഇറങ്ങുകയാണ് പ്രവർത്തകർ ചെയ്യേണ്ടത്. നിലവിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണ് കേരളത്തിലുള്ളത്. ഇത് നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed