പി.സി തോമസിന്റെ കേരളാ കോണ്‍ഗ്രസ് പാർട്ടിയിൽ ലയിച്ച് ജോസഫ് വിഭാഗം


എൻ.ഡി.എ വിട്ട മുതിർന്ന നേതാവ് പി.സി തോമസിന്റെ കേരളാ കോണ്‍ഗ്രസ് പാർട്ടിയുമായി പി.ജെ ജോസഫ് വിഭാഗം ലയിച്ചു. കടുത്തുരുത്തിയിൽ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.സി തോമസാണ് പ്രഖ്യാപനം നടത്തിയത്. മുൻപുണ്ടായിരുന്ന സൈക്കിൾ ചിഹ്നം ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം എന്ന പാർട്ടിയുടെ പേരും നഷ്ടമായതിന് പിന്നാലെ പി.സി തോമസുമായി ലയിക്കാൻ ജോസഫ് വിഭാഗം നീക്കം ആരംഭിച്ചിരുന്നു. പി.സി തോമസിന് ഇത്തവണ സീറ്റ് നൽകാതെ എൻ.ഡി.എ അവഗണിക്കുക കൂടി ചെയ്തതോടെയാണ് ലയനത്തിനുള്ള വഴി തുറന്നത്. കടുത്തുരുത്തിയിൽ നടന്ന മോൻസ് ജോസഫിൻറെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.സി തോമസ് തന്നെ എന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed