പ്ര​ധാ​ന​മ​ന്ത്രി കേരളത്തിൽ


കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. ചെന്നൈയിൽ‍നിന്ന് പ്രത്യേക വിമാനത്തിൽ നാവിക സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തിയത്. മന്ത്രി ജി. സുധാകരന്‍റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു. പ്രധാനമന്ത്രി ഇവിടെനിന്നും ഹെലികോപ്റ്ററിൽ‍ രാജഗിരി കോളജ് ഹെലിപാഡിൽ‍ ഇറങ്ങും. ഇവിടെനിന്നും കാറിൽ‍ അന്പലമേട് വിഎച്ച്എസ്ഇ സ്‌കൂൾ ഗ്രൗണ്ടിൽ‍ എത്തുന്ന അദ്ദേഹം ബിപിസിഎല്ലിന്‍റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കൽ‍ പ്രോജക്ട് (പിഡിപിപി) രാജ്യത്തിന് സമർ‍പ്പിക്കും.

അതിനൊപ്പം കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെർ‍മിനലായ സാഗരികയുടെ ഉദ്ഘാടനവും നിർ‍വഹിക്കും. ചടങ്ങിന് ശേഷം അദ്ദേഹം ബിജെപികോർ‍ കമ്മിറ്റിയോഗത്തിൽ‍ പങ്കെടുക്കും. തുറമുഖത്തെ ദക്ഷിണ കൽ‍ക്കരി ബർ‍ത്തിന്‍റെ പുനർ‍നിർ‍മാണ ശിലാസ്ഥാപനവും കൊച്ചി കപ്പൽ‍ശാലയിലെ മറൈൻ എൻജിനിയറിംഗ് ട്രെയിനിംഗ് ഇൻ‍സ്റ്റിറ്റ്യൂട്ടിന്‍റെ ഉദ്ഘാടനവും വെല്ലിംഗ് ടൺ ഐലൻ‍ഡിലെ റോ−റോ വെസലുകളുടെ സമർ‍പ്പണവും പ്രധാനമന്ത്രി നിർ‍വഹിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed