നിയമസഭാ തിരഞ്ഞെടുപ്പ്: 15,000 അധിക ബൂത്തുകൾ സജ്ജമാക്കും


 തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി വിഷു, ഈസ്റ്റർ, റമസാൻ ആഘോഷങ്ങൾ പരിഗണിച്ച് തീരുമാനിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. പരീക്ഷ നടത്തിപ്പും കണക്കിലെടുക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും തെരഞ്ഞെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കി.  കോവിഡ് സാഹചര്യം കണക്കിലെടുത്ത് 15,000 അധിക ബൂത്തുകൾ സജ്ജമാക്കും.

മുഴുവൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കോവിഡ് വാക്സിനേഷന് വിധേയരാക്കും. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാൻ ഇടപെടുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.

You might also like

  • Straight Forward

Most Viewed