മു​ങ്ങു​ന്ന ക​പ്പ​ലി​ൽ​നി​ന്ന് മാ​ണി സി. ​കാ​പ്പ​ൻ ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല


പാലാ: മുങ്ങുന്ന കപ്പലിൽനിന്ന് മാണി സി. കാപ്പൻ രക്ഷപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാപ്പനെ വിശ്വസമുണ്ടെന്ന് ജനങ്ങൾ തെളിയിച്ചതാണ്. ഇപ്പോൾ ധാർമികത പറയുന്നവരുണ്ട്. യുഡിഎഫിന്‍റെ വോട്ട് വാങ്ങി ജയിച്ച രണ്ട് എംഎൽഎമാരും ഒരു എംപിയും എൽഡിഎഫിലേക്ക് പോയപ്പോൾ ഈ ധാർമികതയില്ലെ എന്നും ചെന്നിത്തല ചോദിച്ചു. ഐശ്വര്യ കേരളയാത്രയിൽ പാലായിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. മുങ്ങുന്ന കപ്പലിൽനിന്ന് കാപ്പൻ രക്ഷപ്പെട്ടു. കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാർ സെക്രട്ടറിയേറ്റിനുമുന്നിൽ സമരം ചെയ്യുന്നു. 

ഇവരെ ആക്ഷേപിക്കാനും അധിഷേപിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇവർക്ക് എന്തുകൊണ്ട് ജോലി കിട്ടുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. പിൻവാതിൽ നിയമനമാണ് ഇതിന് പ്രശ്നം. യുഡിഎഫ് അധികാരത്തിലെത്തിയാൽ അനധികൃത നിയമനങ്ങൾ പുനപരിശോധിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

You might also like

  • Straight Forward

Most Viewed