ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാടിൽ സന്തോഷമെന്ന് എൻഎസ്എസ്

കോട്ടയം: ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാടിൽ സന്തോഷമെന്ന് എൻഎസ്എസ്. കരട് ബിൽ കൊണ്ടുവരാൻ പ്രതിപക്ഷം നടത്തിയ നീക്കങ്ങൾ വിശദീകരിച്ച രമേശ് ചെന്നിത്തലയുടെ മറുപടി തൃപ്തികരമാണ്. എൻഎസ്എസ് നിലപാടുകളെ ചിലർ ദുർവ്യാഖ്യാനം ചെയ്ത് രാഷ്ട്രീയമായി അനുകൂലമാക്കാൻ ശ്രമിച്ചുവെന്നും എൻഎസ്എസ് ജന. സെക്രട്ടറി ജി. സുകുമാരൻ നായർ പത്രക്കുറിപ്പിൽ പറഞ്ഞു.