ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,194 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,194 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 11,106 പേർ കൊറോണ മുക്തരായി ആശുപത്രി വിട്ടു. ഇതോടെ ഇതുവരെ രോഗം ഭേദമായി ആശുപത്രിവിട്ടവരുടെ എണ്ണം 1,06,11,731 ആയി. നിലവിൽ 1,37,567 പേരാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 92 പേരാണ് കൊറോണയെ തുടർന്ന് മരിച്ചത്.
ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 1,55,642ആയി. വാക്‌സിനേഷൻ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 82,63,858 പേർ വാക്‌സിൻ സ്വീകരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.