കസ്റ്റംസ് കമ്മിഷണറെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

കൊച്ചി: കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. ഇവർ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തു. ഇരുവരേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ബോധപൂർവമല്ല ഇവർ കമ്മീഷണറെ പിന്തുടർന്നതെന്നാണ് ലഭിക്കുന്ന വിവരം. കൊടുവള്ളി മുതൽ എടവണ്ണപ്പാറ വരെയാണ് സംഘം കമ്മീഷണറെ പിന്തുടർന്നത്. വെള്ളിയാഴ്ച കൽപ്പറ്റയിലെ ഔദ്യോഗീക പരിപാടിക്ക് ശേഷം കൊച്ചിയിലേക്കു മടങ്ങുന്ന വഴിയാണ് സുമിത് കുമാറിനെ പ്രതികൾ പിന്തുടർന്നത്. ബൈക്കിലും കാറിലുമെത്തിയ സംഘം സുമിത്ത് സഞ്ചരിച്ച വാഹനം തടഞ്ഞ് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തന്‍റെ വാഹനത്തിന്‍റെ ഡ്രൈവർ വേഗത്തിൽ സ്ഥ ലത്തു നിന്നും പോയതിനാലാണ് രക്ഷപെട്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിവരിക്കുന്നു. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളുടെ അന്വേഷണ തലവനാണ് സുമിത് കുമാർ.