ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12143 പേർക്കു കൂടി കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,143 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,08,92,746 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 11,395 പേര്‍ രോഗമുക്തി നേടുകയും 103 മരണം കൂടി സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിച്ച് 1,36,571 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. 1,06,00,625 പേർ ഇതുവരെ കോവിഡിൽനിന്നും മുക്തി നേടി. 1,55,550 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed