കൊല്ലത്ത് 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ



കൊല്ലം: കൊല്ലത്ത് പതിനഞ്ചുകാരിക്ക് ക്രൂരപീഡനം. ചാത്തന്നൂരാണ് സംഭവം. പിതാവും സഹോദരന്റെ സുഹൃത്തും ചേർന്നാണ് പീഡിപ്പിച്ചത്. പെൺകുട്ടി നിലവിൽ മൂന്ന് മാസം ഗർഭിണിയാണ്. കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തായത്. കഴിഞ്ഞ വർഷം നവംബർ മുതൽ പിതാവ് പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവായ 45കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed