കേരള സർവകലാശാലയിലെ പോലീസ്‌ നടപടി: എസ്‌.എഫ്.ഐയുടെ പ്രകോപനമെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്


ഷീബ വിജയൻ


കേരള സർവകലാശാലയിൽ എസ്.എഫ്.ഐ നടത്തിയ സമരത്തിൽ ലാത്തിച്ചാർജിന് കാരണം അവരുടെ പ്രകോപനമാണെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറുടെ കഴുത്തിൽ പിടിച്ചെന്നാണ് പോലീസ് കണ്ടെത്തിയത്. സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ മാർച്ച് നടത്തിയത്. ഗവർണറോടൊപ്പം ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും കായിക മന്ത്രി ഒ.ജെ. ജനീഷും വേദിയിലുണ്ടായിരുന്നു. പ്രോട്ടോക്കോൾ അനുസരിച്ചുള്ള പരിപാടിയായതിനാലാണ് വന്ദേമാതരം ആലപിച്ചതെന്ന് സർക്കാർ വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല.

article-image

csdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed