ഉദ്യോഗാർഥികൾക്ക് ആശ്വാസം: 18 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി സർക്കാർ നീട്ടി


ഷീബ വിജയൻ

സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് അധ്യാപക തസ്തികകളുടെ പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി ആറുമാസത്തേക്ക് നീട്ടി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2026 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന 18 അധ്യാപക തസ്തികകളിലെ റാങ്ക് പട്ടികകളാണ് നീട്ടിനൽകുന്നത്. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ലഹരിവസ്തുക്കൾക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി മഞ്ചേരി, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ മൂന്ന് എൻ.ഡി.പി.എസ് കോടതികൾ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. ചേന്തിയിൽ തനിക്കെതിരെയുണ്ടായ പ്രതിഷേധത്തിൽ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്നും, ചേന്തി അനിലിനെ വ്യക്തിപരമായി പരിചയമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

article-image

adsdsdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed