ശബരിമല സദ്യ മുടങ്ങിയ സംഭവത്തിൽ ദേവസ്വം മന്ത്രി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു


ഷീബ വിജയൻ

ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദത്തിൽ അടിയന്തര അന്വേഷണത്തിന് ദേവസ്വംമന്ത്രി കെ. മുരളീധരൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. മുൻകാല സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനത്തിൽ കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നുമാണ് മന്ത്രിയുടെ നിർദ്ദേശം. അന്നദാനം സുഗമമായി നടത്തുന്നതിന് കൃത്യമായ നടപടിക്രമങ്ങൾ രൂപീകരിക്കാനും ആവശ്യപ്പെട്ടു. അതേസമയം, തിരുവോണ സദ്യ മുടങ്ങുന്ന യാതൊരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.എസ്. ജയകുമാറിന്റെ നിലപാട്.

article-image

dsdfsdfsdfsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed