ഈ വർഷത്തെ പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച്‌ ഒന്നിന്; ടൈം ടേബിൾ


 

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച്‌ ഒന്നിന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാർച്ച്‌ അഞ്ച് വരെ നടക്കുന്ന പരീക്ഷയ്ക്ക് രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് സമയം അനുവദിച്ചിട്ടുള്ളത്. ഇതിൽ 20 മിനിട്ട് കൂൾ ഓഫ് ടൈം ആണ്.
പരീക്ഷാ ടൈം ടേബിൾ
മാർച്ച്‌ ഒന്ന്- രാവിലെ 9.30: ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, കന്പ്യൂട്ടർ ആപ്ലിക്കേഷൻ, സംസ്‌കൃത സാഹിത്യം, ഇംഗ്ലീഷ് ലിറ്ററേച്ചർ. ഉച്ചയ്ക്ക് 1.30- പാർട്ട്‌ 3 ലാംഗ്വേജസ്, കന്പ്യൂട്ടർ സയൻസ്.
മാർച്ച്‌ രണ്ട്- രാവിലെ 9.30: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക്‌ ഹിസ്റ്ററി, ബിസിനസ്‌ സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്. ഉച്ചയ്ക്ക് 1.30 ഗണിതം, പാർട്ട്‌ 3 ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്രം, സൈക്കോളജി.
മാർച്ച്‌ മൂന്ന്- രാവിലെ 9.30- ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്‌, ജിയോളജി, അകൗണ്ടൻസി. ഉച്ചയ്ക്ക് 1.30 പാർട്ട്‌ 1. ഇംഗ്ലീഷ്.
മാർച്ച്‌ നാല്- രാവിലെ 9.30 ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കന്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്.
ഉച്ചയ്ക്ക് 1.30 ഫിസിക്സ്, ഇക്കണോമിക്സ്.
മാർച്ച്‌ അഞ്ച്- രാവിലെ 9.30 സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക്സ് സിസ്റ്റംസ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed