ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാകമ്മറ്റി രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു

മനാമ: ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാകമ്മറ്റി രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തിൽ രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. ജനുവരി 29ന് വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതൽ ഒരു മണിവരെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചാണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ പ്രവാസി ഭരതീയ പുരസ്‌കാര ജേതാവ് കെ.ജി ബാബുരാജ് മുഖ്യാഥിതി ആയിരിക്കുമെന്ന് കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസിഡന്റ് കെ സി ഷമീം നടുവണ്ണൂർ, ജനറൽ സെക്രട്ടറി ബിജു ബാൽ, ട്രഷറർ പ്രദീപ് മേപ്പയൂർ അറിയിച്ചു. രക്തദാനം ചെയ്യാൻ താല്പര്യം ഉള്ളവർ രഞ്ജൻ കച്ചേരിയുമായി 39109183 എന്ന നന്പറിലോ, സുമേഷ് ആനേരിയുമായി 33448086 എന്ന നന്പറിലോ ബന്ധപ്പെടാവുന്നതാണ്.