ഇന്ത്യൻ സ്കൂൾ ഓണ്‍ലൈനായി തമിഴ് ദിനം ആഘോഷിച്ചു

മനാമ: ഇന്ത്യൻ സ്കൂൾ ജനുവരി 14 നു ഓണ്‍ലൈനായി തമിഴ് ദിനം ആഘോഷിച്ചു. തമിഴ് ഡിപ്പാർട്ട്മെന്റാണ് തായ് പൊങ്കലിനെ അടയാളപ്പെടുത്തുന്ന പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാരായ ആനന്ദ് നായർ, സതീഷ് ജി, വിനോദ് എസ്, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ, കോർഡിനേറ്റർമാർ, അധ്യാപകര്‍, വിദ്യാർത്ഥികൾ എന്നിവര്‍ പങ്കെടുത്തു. ജയശ്രീ രാജ് കുമാർ സ്വാഗതം പറഞ്ഞ പരിപാടിയിൽ വിദ്യാർത്ഥികളായ തദേഹായിനി, ലോഗേശ്വരി, റാഷിയൽ കാതറിൻ എന്നിവര്‍ അവതാരകരായിരുന്നു. വകുപ്പ് മേധാവി ട്രെവിസ് മിഷേല്‍, തമിഴ് ടീച്ചർ രാജേശ്വരി എന്നിവർ പരിപാടി ഏകോപിപ്പിച്ചു. അധ്യാപകരായ ഡോ. റഷിദും വൈശാലി ദേവേന്ദ്രനും സംസാരിച്ചു. രാജേശ്വരി സ്വാഗതം പറഞ്ഞു. റിഷികേശ് ശ്രീറാം, ഇഷാര ബാബു, ഹരിണി, നിരഞ്ജന അയ്യനാർ, പൂജ അയ്യനാർ , കീര്‍ത്തന കണ്ണന്‍, ശുമാവര്‍ത്തിനി കണ്ണന്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജെസിമ മോഹൻ നന്ദി പറഞ്ഞു.