കേരളത്തിൽ ഇന്ന് 4642 പേര്‍ക്ക് കൊറോണ


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട് 87, കാസര്‍ഗോഡ് 71 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4748 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 59,380 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,96,593 പേര്‍ ഇതുവരെ കൊറോണയില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,644 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed