മന്ത്രി കെ.ടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരമാണെന്ന് കേരള സർവ്വകലാശാല
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരമാണെന്ന് കേരള സർവ്വകലാശാല. ഇതു സംബന്ധിച്ച കത്ത് വൈസ് ചാൻസലർ ഗവർണർക്ക് കൈമാറിയെന്നാണ് വിവരം. കെ.ടി ജലീലിനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ജലീലിന്റെ ഗവേഷണ പ്രബന്ധത്തിൽ തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി ഗവർണർക്ക് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ വഗർണർ കേരള സർവ്വകലാശാല വിസിയെ ചുമതലപ്പെടുത്തി. ഇതിനെത്തുടർന്നാണ് വിസി റിപ്പോർട്ട് നൽകിയിരിക്കുന്നത്. ജലീൽ തയ്യാറാക്കിയ പ്രബന്ധം ചട്ടപ്രകാരമാണെന്നും ഇതിൽ പിഴവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രബന്ധത്തിൽ പിഴവുകളുണ്ടെന്ന പരാതി തള്ളുകയും ചെയ്യുന്നു.

