സി.എം രവീന്ദ്രന് ഇ.ഡിയുടെ നോട്ടീസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാട് അന്വേഷിക്കുന്ന ഇ.ഡി സംഘം നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ഇ.ഡി രവീന്ദ്രന് നോട്ടീസ് അയച്ചിരുന്നെങ്കിലും കൊവിഡ് ബാധിതനായതിനാൽ ഹാജരായിരുന്നില്ല. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇ.ഡി രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

