കെ.സി. വേണുഗോപാല്‍ എംപിയുടെ അമ്മ കോവിഡ് ബാധയേറ്റ് മരിച്ചു


മാതമംഗലം (കണ്ണൂർ): എഐസിസി ജനറല്‍ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കെ.സി. വേണുഗോപാല്‍ എംപിയുടെ മാതാവും പരേതനായ വേലോത്ത് കുഞ്ഞികൃഷ്ണന്‍ നമ്പിയുടെ ഭാര്യയുമായ കടന്നപ്പള്ളി കണ്ടോന്താറിലെ കെ.സി. ജാനകിയമ്മ (83) നിര്യാതയായി. 

കോവിഡ് ബാധിച്ചു മൂന്ന് ആഴ്ചയോളമായി ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കണ്ടോന്താർ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.മറ്റുമക്കൾ: കെ.സി. ലളിത, കെ.സി. ഉഷ, പരേതരായ കെ.സി. ഗോപാലകൃഷ്ണന്‍, കെ.സി. ശശിധരന്‍. മരുമക്കള്‍: എം.പി. ഉണ്ണികൃഷ്ണന്‍ (കെപിസിസി അംഗം), എന്‍. ഗോപിനാഥന്‍ പളളിക്കുന്ന് (റിട്ട. പ്രഫ. സര്‍സയ്യിദ് കോളജ് ), ഉഷ പള്ളിക്കുന്ന്, സരോജിനി കുഞ്ഞിമംഗലം, പരേതയായ ശോഭ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed