ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ്ജി തന്നെ.... അത് ഞങ്ങളുടെ പ്രതിബന്ധതയാണ്


പാറ്റ്ന: ബിഹാറില്‍ നിതീഷ് കുമാര്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നും അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. "നിതീഷ്ജി മുഖ്യമന്ത്രിയായി തുടരും. അത് ഞങ്ങളുടെ പ്രതിബന്ധതയാണ്. അതില്‍ സംശയമില്ല. തെരഞ്ഞെടുപ്പില്‍ ചിലര്‍ വിജയിക്കും ചിലരുടെ നേട്ടം കുറയും. എങ്കിലും ഞങ്ങള്‍ തുല്യപങ്കാളികളാണ്'. സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

73 സീറ്റുകളുമായി എന്‍ഡിഎയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ് ബിജെപി ബിഹാറില്‍. എന്നാല്‍ 43 സീറ്റുകള്‍ മാത്രമാണ് ജെഡിയുവിന് ലഭിച്ചത്. നേരത്തെ നിതീഷിനോട് മഹാസഖ്യത്തിനൊപ്പം ചേരാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷിനെ തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് പറഞ്ഞ് ബിജെപി നേതാവ് രംഗത്തത്തിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed