കേരളത്തില്‍ ഇന്ന് 6010 പേർക്ക് കോവിഡ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6010 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂർ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂർ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസർഗോഡ് 81 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1742 ആയി. 

രോഗം സ്ഥിരീകരിച്ചവരിൽ 100 പേർ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5188 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 6698 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ 78,694 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,15,158 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed