കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ബഹ്‌റൈൻ മലയാളി മരണപെട്ടു


മനാമ :

ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന കടമ്മനിട്ട വലിയന്തി മൈലപ്ര സ്വദേശി  ജോർജ് ഫിലിപ്പോസ് എന്ന ഷാജി  ന്യൂമോണിയ ബാധയെ തുടർന്ന് ബഹ്‌റൈനിൽ നിര്യാതനായി. 44വയസായിരുന്നു പ്രായം.  കോവിഡ് ബാധിച്ചു സിത്ര കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.  ചികിത്സയിൽ കഴിയുന്നതിനിടയിലാണ് ന്യൂമോണിയ കൂടി ബാധിച്ചത്. റിഫയിൽ അലൂമിനിയം ഫാബ്രിക്കേഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ഭാര്യ ഷൈനി, മക്കൾ ജിൻസ മേരി ജോർജ്, അൻസാ സാറ ജോർജ് എന്നിവർ നാട്ടിലാണ്. സംസ്‍കാരം ബഹ്‌റൈനിലെ സൽമാബാദ് സെമിത്തേരിയിൽ വെച്ചു മാർത്തോമാ ഇടവക വികാരിയുടെ കർമികത്വത്തിൽ  നടക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed