വയനാട്ടിൽ മാവോയിസ്റ്റ് - പൊലീസ് ഏറ്റുമുട്ടൽ: ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു


 

ലക്കിടി: വയനാട്ടിൽ മാവോയിസ്റ്റ് - പൊലീസ് ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു മാവോയിസ്‌റ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ബാണാസുര വനമേഖലയായ പടിഞ്ഞാറത്തറയിലാണ് പൊലീസും മാവോയിസ്‌റ്റുകളും ഏറ്റുമുട്ടിയത്. മീൻമുട്ടി വാളരം കുന്നിലാണ് വെടിവയ്പ്പ് നടന്നത്. പൊലീസിന്റെ തണ്ടർ ബോൾട്ട് വിഭാഗത്തിന്റെ സ്ഥിരം പെട്രോളിംഗിനിടെയാണ് മാവോയിസ്‌റ്റുകളെ കണ്ടതും, പരസ്‌പരം വെടിവയ്പ്പ് നടന്നതെന്നുമാണ് ലഭിക്കുന്ന വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed