നിതീഷ് കുമാർ മുഖ്യമന്ത്രിയാവില്ലെന്ന് എഴുതിത്തരാമെന്ന് ചിരാഗ് പസ്വാൻ


ഖഗാരിയ: ബിഹാറിൽ ഇനി നിതീഷ് കുമാർ മുഖ്യമന്ത്രിയാവില്ലെന്ന് എഴുതിത്തരാമെന്ന് ചിരാഗ് പസ്വാൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിതീഷ് രഹിത ബിഹാറിനായി ജനങ്ങൾ ആഗ്രഹിക്കുന്നതായും ലോക് ജനശക്തി പാർട്ടി (എൽ‌ജെപി) നേതാവ് പറഞ്ഞു. നിതീഷ് കുമാർ ഇനി മുഖ്യമന്ത്രിയാകില്ലെന്ന് നിങ്ങൾക്ക് എഴുതി നൽകാം. തനിക്ക് ഇതിൽ ഒരു പങ്കുമില്ല. ബിഹാറും ബാഹാറിലുള്ളവരും ഒന്നാമതെത്തണം എന്നാണ് ആഗ്രഹമെന്നും ചിരാഗ് കൂട്ടിച്ചേർത്തു.

17 ജില്ലകളിലെ 94 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവ് ആണ് ഇന്നു ജനവിധി തേടുന്നവരിൽ പ്രമുഖൻ. വൈശാലി ജില്ലയിലെ രാഘോപുരിലാണ് തേജസ്വി മത്സരിക്കുന്നത്. തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപും ഇന്നു ജനവിധി തേടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed