ഇന്ന് 41,38 പേർക്ക് കോവിഡ്; 21 മരണം


തിരുവനന്തപുരം_ സംസ്ഥാനത്ത് ഇന്ന് 4,138 പേർക്ക് കോവി‍ഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21 മരണമാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3,599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 438 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7108 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93,221 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 2437 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം- 361, കൊല്ലം- 350, പത്തനംതിട്ട- 44, ആലപ്പുഴ- 498, കോട്ടയം- 246, ഇടുക്കി- 60, എറണാകുളം- 518, തൃശൂർ- 433, പാലക്കാട്- 286, മലപ്പുറം- 467, കോഴിക്കോട്- 576, വയനാട്- 46, കണ്ണൂർ- 195, കാസർഗോഡ്- 58.

You might also like

  • Lulu Exchange
  • Straight Forward

Most Viewed