തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ


 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പി.സി ജോർ‌ജ്ജ് എം.എൽ.എ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോഴായിരുന്നു കമ്മീഷൻ ഇങ്ങനെ അറിയിച്ചത്. ഹർജി ഉത്തരവിനായി കോടതി മാ‌റ്റി. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കമ്മീഷനും ഡിജിപിയും തിരുവനന്തപുരത്ത് കൂടിക്കാഴ്‌ച നടത്തി. കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ച് ഇലക്ഷൻ നടത്താമെന്നും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങൾ രാഷ്‌ട്രീയ കക്ഷികളുമായി ആലോചിച്ചെന്നും കമ്മീഷൻ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed