പദ്മനാഭസ്വാമി ക്ഷേത്ര കേസ്: സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ


തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിധി സർക്കാരിന് തിരിച്ചടി എന്ന് വ്യാഖ്യാനിക്കുന്നവർക്ക് അതിനുള്ള അവകാശമുണ്ടെന്നും സർക്കാറിന്റെ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വിധിയെക്കുറിച്ച് പഠിക്കേണ്ടതും മനസിലാക്കേണ്ടതുമുണ്ട്. അതെന്തായാലും സുപ്രീം കോടതിയുടെ നിർദ്ദേശം സർക്കാർ നടപ്പിലാക്കും. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീം കോടതി വ്യക്തമാക്കിക്കഴിഞ്ഞു. കൂടുതൽ കാര്യങ്ങൾ മനസിലാക്കിയിട്ട് പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed