സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി


കോട്ടയം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോട്ടയം പാറത്തോട് സ്വദേശി അബ്ദുൾ സലാം ആണ് മരിച്ചത്. 71 വയസായിരുന്നു. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അബ്ദുൾ സലാമിന് വൃക്ക രോഗവും പ്രമേഹവുമുണ്ടായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും ഇദ്ദേഹത്തിന്റെ സംസ്‌കാരം നടക്കുക.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed