പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി


ന്യൂഡൽഹി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദം സുപ്രീം കോടതി അംഗീകരിച്ചു. ചില നിബന്ധനകളോടെയാണിത്. അതേസമയം ഭരണച്ചുമതല താൽക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ യു.യു.ലളിതും, ഇന്ദു മൽഹോത്രയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യു.യു. ലളിതാണ് വിധി പ്രസ്താവം നടത്തിയത്. വിധി പ്രസ്താവം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വിധിയുടെ പൂർണ രൂപം ലഭ്യമായെങ്കിൽ മാത്രമെ നിബന്ധനകളെക്കുറിച്ചറിയാൻ സാധിക്കു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന 2011 ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തിരുവിതാംകൂർ രാജകുടുംബം സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധി.

ക്ഷേത്രത്തിലെ എല്ലാ നിലവറകളും തുറന്ന് ആസ്തിയും മൂല്യവും തിട്ടപ്പെടുത്തണം, നിധികൾ പ്രദർശിപ്പിക്കാൻ മ്യൂസിയമുണ്ടാക്കണം തുടങ്ങിയ നിർദേശങ്ങളും ജസ്റ്റിസുമാരായ സി.എൻ. രാമചന്ദ്രൻ  നായർ, കെ. സുരേന്ദ്രമോഹൻ എന്നിവരുടെ ബെഞ്ച് സർക്കാരിന് നൽകിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed