കഞ്ചാവ് കേസ് പ്രതിക്ക് കോവിഡ്: 15 പോലീസുകാർ നിരീക്ഷണത്തിൽ


കൊച്ചി: പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ 15 പോലീസുകാർ ക്വാറന്‍റൈനിൽ. കഞ്ചാവുകേസുമായി ബന്ധപ്പെട്ട് ജൂലൈ ഒൻപതിന് അറസ്റ്റ് ചെയ്ത പ്രതിക്കാണ് നിരീക്ഷണത്തിൽ കഴിയവെ കോവിഡ് സ്ഥിരീകരിച്ചത്. 

ചേരാനല്ലൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ അന്നേ ദിവസം സ്റ്റേഷനിൽ താമസിപ്പിക്കുകയും 10ന് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു. റിമാൻഡ് ചെയ്ത പ്രതിയെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായത്. ഇതോടെയാണ് പോലീസുകാർ ക്വാറന്‍റൈനിൽ പ്രവേശിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed