പൊന്നാനി താലൂക്കിൽ നാളെ സന്പൂർണ ലോക്ക്ഡൗൺ
മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊന്നാനി താലൂക്കിൽ നാളെ സന്പൂർണ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് പൊന്നാന്നി എം.എൽ.എ സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ അറിയിച്ചു.
പൊന്നാനിയിൽ സൂപ്പർ സ്പ്രെഡ് ഉണ്ടാകാതിരിക്കാനാണ് കടുത്ത നടപടികളെടുത്തത്. വിവിധ മേഖലകളിൽ ഉള്ളവർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പൂന്തുറ മോഡൽ വ്യാപനം ആവർത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.
പൊന്നാനി താലൂക്കിൽ ഇന്നലെ മാത്രം 22 പേർക്കാണ് സന്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. സ്ഥിതി ഗുരുതരമായതോടെ ഇവിടെ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അതിനിടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനിയിൽ സബ്ട്രഷറി പ്രവർത്തനവും നിർത്തിവച്ചിരുന്നു. തിരൂരങ്ങാടി നഗരസഭ ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ ഓഫീസും അടച്ചിരുന്നു.

