സ്വർണക്കടത്ത് കേസ്; എൻഐഎ കൊച്ചി യൂണിറ്റ് ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല
തിരുവനന്തപുരം: സ്വർണ്ണക്കടത്തിൽ എൻഐഎ കൊച്ചി യൂണിറ്റ് ഡിവൈഎസ്പി സി. രാധാകൃഷ്ണ പിള്ളയ്ക്ക് അന്വേഷണ ചുമതല. കളിയിക്കാവിള കേസ് അന്വേഷണ തലവനായിരുന്നു. നിലവിൽ സി.രാധാകൃഷ്ണ പിള്ള ചെന്നൈയിൽ ആണുള്ളത്. കൊച്ചിയിലെത്തിയ ശേഷം അന്വേഷണം ഏറ്റെടുക്കും. ഭീകരവാദ ബന്ധം, സാന്പത്തിക സുരക്ഷ എന്നിവ എൻഐഎ അന്വേഷിക്കും.

