സ്വർണക്കടത്തു കേസ്: എൻഐഎ അന്വേഷണം പോര, കേരള പോലീസ് അന്വേഷിക്കണം: ചെന്നിത്തല


തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷണവിധേയമാക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ടു ഡിജിപി ലോക്നാഥ് ബെഹറയ്ക്കു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തു നൽകി.

കേസിൽ സംസ്ഥാന സർക്കാരിന്‍റെ സംവിധാനങ്ങൾ ഈ കേസിൽ ദുരുപയോഗം ചെയ്തിട്ടുണ്ട്. സർക്കാരിന്‍റെ ഒൗദ്യോഗിക ചിഹ്നമുള്ള വിസിറ്റിംഗ് കാർഡ് അടിച്ചു താൻ സർക്കാർ ഉദ്യോഗസ്ഥയാണെന്ന മട്ടിൽ സ്വപ്ന സുരേഷ് ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്. സർക്കാരിന്‍റെ ഒൗദ്യോഗിക വാഹനങ്ങളിൽ വിമാനത്താവളത്തിൽനിന്നു സ്വർണം കടത്തിയെന്ന ആക്ഷേപമുണ്ട്. ഇക്കാര്യങ്ങൾ മുൻനിർത്തി കേരള പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണു ചെന്നിത്തല ആവശ്യപ്പെടുന്നത്. എൻഐഎയാണു നിലവിൽ കേസ് അന്വേഷിക്കുന്നത്. സ്വർണക്കടത്തിനു പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ, അതിൽനിന്നു ലഭിച്ച പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed