യുഎഇയിൽ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിൽ താഴെയായി


അബുദാബി: യുഎഇയിൽ 70 ദിവസങ്ങൾക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിൽ താഴെയെത്തി. നിലവിൽ 9751 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിനുമുന്പ്് ഏപ്രിൽ 30നായിരുന്നു കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിൽ‍ താഴെയുണ്ടായിരുന്നത്. രാജ്യവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയും ചികിത്സയുമാണ് കൊവിഡിനെതിരായ അതിജീവന വഴിയിൽ യുഎഇയെ മുന്നോട്ട് നയിക്കുന്നത്.

യുഎഇയിൽ കൊവിഡ് ബാധിച്ച 81.32 ശതമാനം പേരും ഇതിനോടകം രോഗമുക്തരായി. രോഗ മുക്തിനേടുന്നവരുടെ ആഗോള ശരാശരി 58.17 ശതമാനമാണ്. നിലവിൽ 40 ലക്ഷത്തിലേറെ കൊവിഡ് പരിശോധനകൾ രാജ്യത്ത് നടത്തിക്കഴിഞ്ഞു. ആഗസ്റ്റ് അവസാനത്തോടെ 20 ലക്ഷം പരിശോധനകൾ കൂടി നടത്താനാണ് ലക്ഷ്യമിടുന്നത്. അതോടെ ആകെ പരിശോധനകളുടെ എണ്ണം 60 ലക്ഷത്തിലധികമാവും.

രാജ്യത്ത് ഇന്നുവരെയുള്ള കണക്കുകൾ പ്രകാരം 54,050 പേർ‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 43,969 പേരും രോഗമുക്തരായി. 330 പേർ‍ മരണപ്പെടുകയും ചെയ്തു. 9751 പേരാണ് ഇപ്പോൾ‍ രോഗബാധിരായി ചികിത്സയിലുള്ളത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed