തൽക്കാലം എങ്ങോട്ടുമില്ല, ഉചിതമായ സമയത്ത് തീരുമാനം: ജോസ് കെ. മാണി


കോട്ടയം: തൽക്കാലം ഒരുമുന്നണിയിലേക്കും ഇല്ലെന്ന് ജോസ് കെ. മാണി. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൽക്കാലം ഒരു മുന്നണിയിലേക്കും ഇല്ല. കർഷക പ്രശ്നങ്ങൾ മുൻനിർത്തി സ്വതന്ത്രമായി മുന്നോട്ടുപോകും. മാണിയുടെ മരണത്തിനു ശേഷം പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ പി.ജെ ജോസഫ് ശ്രമിച്ചെന്നും ജോസ് ആരോപിച്ചു. 

കേരള കോൺഗ്രസ് എമ്മിനെ ജെ ആക്കാനായിരുന്നു ജോസഫിന്‍റെ ശ്രമം. ജോസഫിന് രാഷ്ട്രീയ അഭയം നൽകിയ പാർട്ടിയാണ് കേരള കോൺഗ്രസ്. മാണിയുടെ മരണത്തിനു ശേഷം പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചു. ജോസഫ് വ്യക്തിഹത്യക്ക് ശ്രമിച്ചെന്നും ജോസ് ആരോപണം ഉന്നയിച്ചു. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാൻ യുഡിഎഫിന് ആയില്ല. യുഡിഎഫിനെ കെട്ടിപ്പടുത്ത പാർട്ടിയുടെ നേതാവിനെയാണ് പുറത്താക്കിയത്. തദ്ദേശസ്ഥാപന പദവിക്കായി 38 വർഷമായുള്ള ഹൃദയബന്ധം മുറിച്ചുമാറ്റിയെന്നും ജോസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed