തൃശൂരിൽ റോഡിൽ മാലിന്യം തള്ളിയ വീട്ടമ്മയ്ക്ക് പതിനായിരത്തിന്റെ പണി


ഷീബ വിജയൻ


ഇരിങ്ങാലക്കുട: റോഡിൽ ഭക്ഷണാവിഷ്ടങ്ങൾ തള്ളിയ ഇരിങ്ങാലക്കുട സ്വദേശിനിക്ക് 10,000 രൂപ പിഴയിട്ടു. ഇരിങ്ങാലക്കുട എ.കെ.പി ജങ്ഷന് സമീപത്തെ ശോഭമേനോനെതിരെയാണ് ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നടപടി. നഗരസഭ ക്ലീൻ സിറ്റി മാനേജർ എസ്. ബേബിയുടെ നിർദ്ദേശപ്രകാരം പ്രത്യേക സ്ക്വാഡ് കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചോടെ നടത്തിയ അന്വേഷണത്തിലാണ് ഇവർ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതായി കണ്ടെത്തിയത്.

എച്ച്.ഐ.എ നിസാർ, പി.എച്ച്.ഐ മാരായ സിഗ്മ. ആർ. നായർ, മോനിഷ. എസ്, ജീവനക്കാരായ രാജീവ്, അനിൽ എന്നിവർ നേതൃത്വം നൽകി.

article-image

asdsdasdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed