കൊവിഡ് 19: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഭേദപ്പെട്ട നിലയിലെന്ന് പ്രധാനമന്ത്രി


ന്യൂഡൽഹി: രാജ്യം അൺലോക്ക് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിന് എതിരായ പോരാട്ടത്തിലാണ് ഇന്ത്യ. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യം ഭേദപ്പെട്ട നിലയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോക്ക്‌ഡൗൺ ലക്ഷങ്ങളുടെ ജീവൻ രക്ഷിച്ചു. മഴക്കാലത്ത് മറ്റ് രോഗങ്ങളെക്കുറിച്ചും ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗൺ ഉചിതമായ സമത്താണ് പ്രഖ്യാപിച്ചത്. ജനങ്ങൾ ജാഗ്രത കുറവ് കാട്ടരുത്. സമയബന്ധിതമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് രാജ്യത്തിന് സുരക്ഷയേകി. അൺലോക്ക് തുടങ്ങിയപ്പോൾ ജനങ്ങൾ ജാഗ്രത കുറവ് കാട്ടി. ജനം നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed