വനം വകുപ്പ് ബ്രാൻഡ് അംബാസഡർമാരായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും; നിയമനം പ്രതിഫലമില്ലാതെ


ശാരിക

തിരുവനന്തപുരം: സംസ്ഥാന വനം വകുപ്പിന്റെ ഔദ്യോഗിക അംബാസഡർമാരായി പ്രമുഖ ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. വനസംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് ഈ നിയമനത്തിന്റെ പ്രധാന ലക്ഷ്യം.

വനം വകുപ്പിന്റെ വിവിധ പദ്ധതികളും പൊതുജനസേവനങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ, റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ, ഡിജിറ്റൽ പ്രചാരണങ്ങൾ എന്നിവയിലെല്ലാം ഇരുവരും സജീവമായി പങ്കാളികളാകും. വനം വകുപ്പ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് യാതൊരു പ്രതിഫലവുമില്ലാതെ പൂർണ്ണമായും സേവന അടിസ്ഥാനത്തിലാണ് (Honorary) ഇരുവരെയും വനം വകുപ്പ് അംബാസഡർമാരായി നിയമിച്ചിരിക്കുന്നത്.

article-image

asfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed